കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ചുമാറ്റി കൊണ്ട് അവള് ചുറ്റം നോക്കി, ഇല്ല ആരും കണ്ടിട്ടില്ല അവള് സ്വയം പറഞ്ഞു ആരും കാണാന്‍ പാടില്ല തന്റെ ഒരു ചെറിയ തളര്‍ച്ച പോലും പരാജയമായി കരുതപ്പെടും എന്ന് അവള് മനസ്സിലാക്കി ഇരുന്നു .
"സ്ത്രീ അബലയാണ് അബലയാണ് " കുട്ടിക്കാലം മുതല്‍ കേട്ട് വളര്‍ന്ന വാക്കുകള്‍ അവളുടെ കാതില്‍ മുഴങ്ങി വാശിയോടെ അവള് മനസ്സില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു "ഇല്ല താന്‍ ദുര്‍ബല അല്ല" .
പ്രതികാരദാഹം അവളില്‍ പതഞ്ഞു പൊങ്ങി കൊണ്ടിരുന്നു ,ഇപ്പോഴും തന്നില്‍ അടങ്ങാത്ത പ്രതികാരദാഹം ഉണ്ടെന്നത് അവളില്‍ ഒരു നടുക്കം സൃഷ്ടിച്ചു . ഇത്രയും വലിയ ശിക്ഷയാകും തന്നെ കാത്തിരിക്കുക എന്ന് അവള് ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് സത്യം .തന്നെ കാത്തിരിക്കുന്ന ശിക്ഷയുടെ കാഠിന്യം അവളെ തെല്ല് ഭയപ്പെടുത്തി എങ്കിലും പ്രതികാരം ചെയ്യാന്‍ കഴിഞ്ഞതില്‍ അവള് അല്പം സന്തോഷിക്കാതെ ഇരുന്നില്ല . ശിക്ഷ കാത്തു നില്‍ക്കുമ്പോഴും അവളുടെ മനസ്സ് പഴയ ഓര്‍മകളിലേക്ക് അവളെ കൂട്ടിക്കൊണ്ട് പോയി .

നഷ്ട പ്രണയം , കൂട്ടുകാര്‍ എല്ലാം അവളുടെ ഓര്‍മകളിലൂടെ മിന്നി തെളിഞ്ഞു കൊട്നിരുന്നു . ഒരു പൂമ്പാറ്റ പോലെ താന്‍ പറന്നു നടന്ന കുട്ടിക്കാലം , പ്രണയം പൂവിടര്ത്തിയ കൌമാരം എല്ലാം അവള് ഒരിക്കല്‍ കൂടി ഓര്‍ത്തു . പിന്നിട്ട വഴികളില്‍ പുറം തിരിഞ്ഞു നിന്ന കാമുകന്റെ മുഖം അവളില്‍ പക്ഷെ തെല്ല് പോലും വേദനസൃഷ്ടിച്ചില്ല. ഓപ്പറേഷന് കഴിഞ്ഞു കിടക്കുന്ന ശരീരത്തില്‍ എവിടെയോ എപ്പോഴോ എടുത്ത ഒരു കുത്തിവയ്പ് ഉണ്ടാക്കുന്നവേദന പോലെ അതിനും അപ്പുറം അവളുടെ ജീവിതത്തില്‍ അതിനു പ്രസക്തി ഇല്ലാതെ ആയിരുന്നു .
"ഇതു ചെയ്യുന്നതിന് മുന്‍പ് നിനക്ക് എന്നോടൊന്നു അഭിപ്രായം ചോദിക്കാമായിരുന്നില്ലേ മോളെ"
ശ്രീ ദേവി ചേച്ചിയുടെ ചോദ്യം അവളുടെ കാതില്‍ മുഴങ്ങി . അവര്‍ അവള്‍ക് വെറും ഒരു ഡോക്ടര്‍ മാത്രം ആയിരുന്നില്ല സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ആണ് താന്‍ ചെയ്ത കാര്യം അവള് അവരോടു ആദ്യം പറഞ്ഞതും. അവര്‍ എന്നും കൂടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. കുറച്ചു നിമിഷങ്ങളുടെ സുഖത്തിനു വേണ്ടി തനിക്ക് തീരാ വേദന തന്ന ആ അപരിചിതനായ മനുഷ്യന് വിജയീ ഭാവത്തില്‍ തന്റെ മുകളില്‍ നിന്നും എണീറ്റ് പോകുമ്പോള്‍ നഷ്ടപ്പെട്ട ഓര്മ പിന്നീട് തിരിച്ചു വരുമ്പോള്‍ ആദ്യം കണ്ട മുഖം അവരുടേത് ആയിരുന്നു, ഒന്നും സംഭവിച്ചിട്ടില്ല എന്ന് വെറും വാക്ക് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രേമിക്കുന്ന അവരുടെ കണ്ണ് നീരില്‍ നനഞ്ഞ മുഖം.അവരുടെ ആശ്വാസവാക്കുകള്‍ക് തരാന്‍ കഴിയാഞ്ഞത് തന്റെ കൈകളില്‍ ഇറുക്കി പിടിച്ച അവരുടെ കൈകളിലൂടെ അവര്‍ തന്നു കൊണ്ടിരുന്നു
എന്നിട്ടും എന്തേ ഈ ഒരു കാര്യം ചെയ്യാന്‍ നേരം അവരോടു പോലും പറയാന്‍ തോന്നാഞ്ഞതു എന്ന് അവള് ഓര്‍ത്തു തടഞ്ഞെന്കിലോ എന്ന് ഭയന്നിട്ടുണ്ടാവണം .
പകുതി മരിച്ച ശരീരവും പൂര്‍ണ മരണം സംഭവിച്ച മനസ്സുമായി കുറെ കാലം താന്‍ ആ ആശുപത്രിയില്‍ കിടന്നു . ശരീരം ജീവന് വീണ്ടെടുത്തപ്പോഴും മനസ് മാത്രം ഒരു വൈദ്യശാസ്ത്രത്തിനും പിടി കൊടുക്കാതെ കിടന്നു .ആ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കൂടി ആണ് താന്‍ അത്തരം ഒരു തീരുമാനം എടുത്തതും , അപ്പോള്‍ ആരോടും അഭിപ്രായം ചോദിയ്ക്കാന്‍ തോന്നിയില്ല .
തന്റെ ശിക്ഷയുടെ സമയം അടുത്ത് കൊണ്ടിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്ന ആ വലിയ ഖടികാരം മുന്നില്‍ ഭ്രാന്തമായ ഒരു ആവേശത്തെ കറങ്ങുന്നുണ്ടായിരുന്നു .ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, എല്ലാം അവള്‍ക് നിസ്സാരമായി തോന്നി അനിവാര്യമായ ആ ശിക്ഷ അവള് ഏറ്റു വാങ്ങാന്‍ തയ്യാറായി കഴിഞ്ഞിരുന്നു .

"ഇങ്ങനെ ഒരവസ്ഥയില്‍ ഞാന്‍ എന്താണ് പറയുക , നിനക്കിങ്ങനെ ഒക്കെ സംഭവിച്ചതില്‍ ഏറ്റവും അധികം ദുഖിക്കുന്ന ആള് ഞാനാവും എനിക്ക് ഇപ്പോഴും നീ എന്റെ പഴയ ശാലിനി തന്നെ നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് കരുതാനും എനിക്ക് കഴിയും . പക്ഷെ സമൂഹം , വീട്ടുകാര്‍ ഇവരെ ഒക്കെ ഞാന്‍ എങ്ങനെ നേരിടും ? നിനക്ക് അറിയാവുന്നതല്ലേ ഞാന്‍ എത്ര കഷ്ടപെട്ടാണ് ഒരിക്കല്‍ അവരെ കൊണ്ട് നമ്മുടെ വിവാഹത്തിനു സമ്മതിപ്പിച്ചത് എന്ന് തന്നെ ?"
പിന്നീടു അവന് പറഞ്ഞതൊന്നും അവളുടെ മനസ്സില്‍ കയറിയതേ ഇല്ല ഒരു വല്ലാത്ത മൂളല്‍ അവളുടെ ചെവി മൂടി കളഞ്ഞു . ആ മൂളല്‍ അവള് ആദ്യമായി അനുഭവിച്ചത് ആ ശപിക്കപെട്ട ദിവസത്തില്‍ ആയിരുന്നു , തന്റെ എതിര്‍പ്പു തടയാന്‍ അയാള്‍ ആദ്യം കൈ നീട്ടി അടിച്ച അടി . കവിളില്‍ ആ അടി വീണ നിമിഷം മുതല്‍ അതേ മൂളല്‍ അവസാനം ഓര്മ നഷ്ടപ്പെടുന്നത് വരെ ഉണ്ടായിരുന്നു .

തിരസ്കരിക്കാന്‍ വേണ്ടി നൂറു കാരണങ്ങള്‍ നിരത്തിയ ആ സമയത്തോ അതിനു ശേഷമോ അവള്‍ക് അവനോടു ഒരു വെറുപ്പും തോന്നിയില്ല എന്ന് അവള് അത്ഭുതത്തെ ഓര്‍ത്തു . പുച്ഛം തോന്നിയത് അവനോടയിരുന്നില്ല പ്രേമം എന്നാ വികാരത്തോട് ആയിരുന്നു എല്ലാം സുന്ദരമായ അവസ്ഥയില്‍ ആണെന്ന് തോന്നുമ്പോള്‍ ഉണ്ടാകുന്ന വികാരം അതിനും അപ്പുറം അതിനു ഒരു അസ്തിത്വം ഉണ്ടോ ?
ചിന്തകളില്‍ നിന്നും യാഥാര്ധ്യത്തിലേക്ക് അവള് തിരിച്ചു വന്നപ്പോള്‍ ആളുടെ മുന്നില്‍ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞിരുന്നു അവളുടെ മുന്നിലെ വലിയ ഖടികാരം അതിന്റെ ഭ്രാന്തമായ കറക്കം നിര്‍ത്തി ഏതാണ്ട് സംതൃപ്തി അടഞ്ഞ മട്ടില്‍ ശാന്തമായി കറങ്ങാന്‍ തുടങ്ങിയിരുന്നു .
"യുവര്‍ ഓണര്‍ വാദിയെ വിസ്തരിക്കാന്‍ ആദ്യമായി എന്നെ അനുവദിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു " പ്രതി ഭാഗം വക്കീലിന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് തുളച്ചു കയറി
അത് വരെ അവള് സംഭരിച്ചു വച്ച എല്ലാ ധൈര്യവും തന്നിലേക്ക് പതിയുന്ന കണ്ണുകളുടെ മുന്നില്‍ തകര്‍ന്നു വീഴുന്നത് അവള് ഞെട്ടലോടെ തിരിച്ചറിഞ്ഞു . ശ്രീ ദേവി ചേച്ചിയോടു പോലും പറയാതെ പരാതി കൊടുക്കാന്‍ താന്‍ പോയ നിമിഷത്തെ മനസ്സറിയാതെ ശപിച്ചു കൊണ്ടവള്‍ മുന്നോട്ടു നടന്നു , തുളഞ്ഞു കയറുന്ന നോട്ടങ്ങളില്‍ ചിലതില്‍ ഇരയെ കാണുമ്പൊള്‍ ഉള്ള വേട്ടക്കാരന്റെ സന്തോഷം അവള് തിരിച്ചറിയുന്നുണ്ടായിരുന്നു . ചിലവ സഹതാപം മുറ്റി നിന്ന കണ്ണുകള്‍ ആയിരുന്നു ,ചിലത് സങ്കടം മാത്രം ഉള്ള കണ്ണുകള്‍ അതില്‍ നാലു കണ്ണുകള്‍ താന്‍ ജനിച്ച അന്ന് മുതല്‍ തനിക്ക് വേണ്ടി ഉറക്കം കളഞ്ഞ കണ്ണുകള്‍ ആയിരുന്നു.
കോടതിയില്‍ എല്ലാവരുടെയും മുന്നില്‍ വിസ്താരക്കൂട്ടിലേക്ക് അവള് നടക്കുമ്പോള്‍ അവളുടെ വസ്ത്രങ്ങള്‍ ഓരോന്നോരോന്നായി അഴിഞ്ഞു വീഴുന്നതായി അവള്‍ക് തോന്നി , പൂര്‍ണ നഗ്നയായി അവള് വിസ്തരിക്കപ്പെടാന്‍ നില്കുമ്പോള് പുറത്തു സദാചാര പ്രാസംഗികര്‍ തകര്‍ത്തു പ്രസംഗിക്കുന്നുണ്ടായിരുന്നു .
നല്ല കഥ,നല്ല തുടക്കം,ഒടുക്കം,അവതരണം. ഇനിയും എഴുതുക. ആശംസകൾ.
ReplyDeleteഎന്നെപ്പോലുള്ള മണ്ടൂസന് മനസ്സിലാവുന്ന ചില തെറ്റുകൾ ഉണ്ട്. ഞാൻ പറയാം.
"വാശിയോടെ അവള് മനസ്സില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു "ഇല്ല താന്‍ അബല അല്ല" ഇതിൽ എന്തോ ഒരു പിശകുണ്ട്. കാരണം അങ്ങനട്ടെ വാചകങ്ങളിൽ താൻ ഉപയോഗിക്കുമോ എന്നൊന്ന് മനസ്സിലാക്കുക. ഞാൻ ഊഹിക്കുന്നതാ ട്ടോ,തെറ്റാണെങ്കിൽ പറയണം.
തന്റെ എതിര്‍പ്പു തടയാന്‍ അയാള്‍ ആദ്യം കൈ നീ അടിച്ച അടി.
ഇതിൽ അക്ഷരപ്പിശാചുണ്ടോ ന്ന് നോക്കൂ.
ആശംസകൾ,ഇനിയും എഴുതൂ.
നല്ല കഥ ...ആശംസകൾ...
ReplyDeleteപുച്ഛം തോന്നിയത് അവനോടയിരുന്നില്ല പ്രേമം എന്നാ വികാരത്തോട് ആയിരുന്നു എല്ലാം സുന്ദരമായ അവസ്ഥയില്‍ ആണെന്ന് തോന്നുമ്പോള്‍ ഉണ്ടാകുന്ന വികാരം അതിനും അപ്പുറം അതിനു ഒരു അസ്തിത്വം ഉണ്ടോ ?
ReplyDeleteഇയ്യാളുടെ എഴുത്തിന്റെ പ്രത്യേക ശൈലി കൊണ്ടാണെന്ന് തോന്നുന്നു... രണ്ടു വട്ടം വായിക്കേണ്ടി വന്നു ..മനസ്സിലാകാന്‍...ചിലപ്പോള്‍ എന്റെ വായനയുടെ പരിമിധി.. രണ്ടായാലും നന്നായിട്ടുണ്ട്... ഇന്നു നടന്നു കൊണ്ടിരിക്കുന്ന പച്ചയായ സത്യം കഥ രൂപത്തില്‍ പറഞ്ഞു..
ReplyDelete"പൂര്‍ണ നഗ്നയായി അവള് വിസ്തരിക്കപ്പെടാന്‍ നില്കുമ്പോള് പുറത്തു സദാചാര പ്രാസംഗികര്‍ തകര്‍ത്തു പ്രസംഗിക്കുന്നുണ്ടായിരുന്നു".
എഴുതുക ഇനിയും..ആശംസകള്‍..
എല്ലാവര്കും നന്ദി ....@Khaadu എനിക്ക് തോന്നുന്നത് താന്കള് മാത്രം ആണ് ഈ കഥ ഉള്കൊണ്ടത് എന്നാണ് ..ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട കഥ ഞാന്‍ ഇത് വരെ എഴുതിയിട്ടില്ല ....എന്റെ എഴുത്തിന്റെ ശൈലി ആവാം പ്രശ്നം ...ഇതില്‍ അപരചിതനായ ഒരു മനുഷ്യനാല്‍ ഒരു ബലാല്‍സംഗം അതിനാല്‍ കാമുകന് കൈ ഒഴിയുന്നു തന്റെ ജീവിതം നശിപ്പിച്ചവനോടുള്ള പ്രതികാരമായി അവള് പരാതി കൊടുക്കുന്നു ..പക്ഷെ വിചാരണയുടെ സ്വഭാവം കൊണ്ട് അവള് ശിക്ഷ ഏറ്റു വാങ്ങുന്നു പരാതി കൊടുക്കേണ്ടി ഇരുന്നില്ല എന്ന് ചിന്തിക്കുന്നു അത്രേ ഉണ്ടാരുന്നുല്ല് ...പലരും പല രീതിയിലാണ് ഇതിനെ ഉള്കൊണ്ടത് ...ആദ്യ കഥയ്ക്ക് ആ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല ...
ReplyDeletegud one.. and improved a lot.. continue...
ReplyDeleteകഥ നന്നായിട്ടുണ്ട്....ഇനിയും എഴുതുക..
ReplyDeleteനന്നായി അവതരിപ്പിച്ചു!
ReplyDeleteഎനിയ്ക്ക് തോന്നിയ ഒരെ ഒരു പ്രശ്നം... കാമുകൻ അവരെ വേണ്ടെന്നു പറയുന്ന ഭാഗത്ത് ചെറിയ അവ്യക്തത.... അവിടെ കുറച്ച് മനസ്സിരുത്തി വായിയ്ക്കേണ്ടി വന്നു.. ഇനിയും വരാം, ശരത് !
ആശംസകള്‍.....
ReplyDeleteതാങ്കളുടെ ഇതിനു മുമ്പുള്ള കഥ - 'മാസ്റ്റര്‍ പീസ് ' ഇതു വായിച്ച ശേഷം ഒന്നുകൂടി മറിച്ചു നോക്കി.വെറുതെ ഒരു കഥാകൃത്തിന്റെ വളര്‍ച്ച അറിയാനുള്ള കൗതുകത്തിന്...
ReplyDeleteഎഴുത്തു നന്നാവുന്നു. തുടര്‍ന്നും എഴുതുക.ഭാവുകങ്ങള്‍.
കഥയ്ക്ക് തിരഞ്ഞെടുത്ത വിഷയം കൊള്ളാം സ്ത്രീ എത്ര പ്രഭാലയായാലും ഒരി നിമിശേമെങ്കിലും ദുര്ഭലമാകുന്നു.സതാജാരം പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് മുന്നിലും അവള് അപമാനീതയാകുന്നു...ആശംസകള്‍ ,നന്നായിരിക്കുന്നു
ReplyDelete@Biju ആ പറഞ്ഞത് എനിക്കും തോന്നി .... വളരെ നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
ReplyDelete@അരുണ്‍ .. നന്ദി
@പ്രദീപ് ... :) വളരെ നന്ദി....മെച്ചപെട്ടിട്ടുന്ടെന്കില് അത് വിഷയത്തിന്റെ ഗൌരവം കൊണ്ടാകും ...ഒരു കഥ എന്നതിലുപരി ഒരു സാമൂഹിക പ്രശ്നം ആണ് എന്നാ തോന്നലാണ് എനിക്ക് ...
@ഇടശ്സേരിക്കാരന്‍ ... ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് തന്നെ ആണ് കഥ ആക്കിയത് ഇതില്‍ ...വളരെ നന്ദി വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം പറഞ്ഞതിനും
ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി ...വായിച്ചു അഭിപ്രായം എഴുതാതെ പോകുന്നവര്കും നന്ദി കാരണം അവര്‍ അഭിപ്രായം അറിയിക്കാറുണ്ട് ...
ശരത് , ഒരു തുടക്കക്കാരന്റെ കഥയ്ക്ക് ഇതില്‍ക്കൂടുതല്‍ തിളക്കം ഉണ്ടാവണം എന്നുപറയുന്നത് ശരിയല്ലാ. എന്നാണു എന്റെ അഭിപ്രായം.. ഒരു കുറഞ്ഞ സമയത്തിനുള്ളില്‍ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞു പോയത്., . ഇവിടെ കഥാ കൃതിന് ഒരു കാര്യം വ്യക്തത ഇല്ലാത്തതാണോ അതോ അജ്നതയാണോ പരിശോതിക്കണം. തനിക്കു നേരെ നടന്ന ഒരു ആക്രമണം അതും വളരെ ഗവ്രവമുള്ള ഒരു ആക്രമണം അതിനു പ്രതികാരം ആണോ കേസ് കൊടുക്കുക എന്നത്. ആനിലക്കുള്ള ഒരു അവബോതം ഉണ്ടാക്കുന്നത് ഒരു കഥാകൃത്തിനു നന്നല്ല... ഒരു പുതു തലമുറയെ ആണ് താങ്കളും പ്രതി നിധീകരിക്കുന്നത് ആനിലയ്ക്ക് കാമുകന് അല്പം കൂടെ വീണ്ടു വിചാരം ഉണ്ടാക്കികൊടുക്കുന്നത് നന്നായേനെ .യഥാര്‍ത്ഥത്തില്‍ ശ്രീദേവി ചേച്ചി ആയിരുന്നില്ലേ ആ റോള്‍ കയ്കാര്യം ചെയ്യേണ്ടിയിരുന്നത്.. മറ്റൊന്ന് ഇന്നത്തെ കോടതികള്‍ കുറച്ചു കൂടി ആധുനിക വല്ക്കരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുത്തത് പ്രത്യേകിച്ചും ഇത്തരം കേസുകളില്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍ ഇര ക്ക് അനുകൂലം ആവണം എന്നാണല്ലോ . എന്നാലും നല്ല ഒരു കഥാ തനതു തന്നെ . പക്ഷെ ഇത് വായിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായാല്‍ ... അവള് ആ പ്രതികാരത്തില്‍ നിന്നും പിന്നോട്ട് പോയാലോ.. അത് കൊണ്ട് കഥ നന്നായി എന്ന് ഞാന്‍ പറഞ്ഞാലും അതില്‍ മോട്ടിവേറ്റ് ചെയ്യുന്ന സാധനങ്ങള്‍ കുറവാണ്.. എന്തായാലും തുടര്‍ന്നും എഴുതുമല്ലോ.. പ്രതീക്ഷയോടെ . ഒരു അഭ്യൂ ദയാ കാംഷി..
ReplyDeleteശരത് , ഒരു തുടക്കക്കാരന്റെ കഥയ്ക്ക് ഇതില്‍ക്കൂടുതല്‍ തിളക്കം ഉണ്ടാവണം എന്നുപറയുന്നത് ശരിയല്ലാ. എന്നാണു എന്റെ അഭിപ്രായം.. ഒരു കുറഞ്ഞ സമയത്തിനുള്ളില്‍ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞു പോയത്., . ഇവിടെ കഥാ കൃതിന് ഒരു കാര്യം വ്യക്തത ഇല്ലാത്തതാണോ അതോ അജ്നതയാണോ പരിശോതിക്കണം. തനിക്കു നേരെ നടന്ന ഒരു ആക്രമണം അതും വളരെ ഗവ്രവമുള്ള ഒരു ആക്രമണം അതിനു പ്രതികാരം ആണോ കേസ് കൊടുക്കുക എന്നത്. ആനിലക്കുള്ള ഒരു അവബോതം ഉണ്ടാക്കുന്നത് ഒരു കഥാകൃത്തിനു നന്നല്ല... ഒരു പുതു തലമുറയെ ആണ് താങ്കളും പ്രതി നിധീകരിക്കുന്നത് ആനിലയ്ക്ക് കാമുകന് അല്പം കൂടെ വീണ്ടു വിചാരം ഉണ്ടാക്കികൊടുക്കുന്നത് നന്നായേനെ .യഥാര്‍ത്ഥത്തില്‍ ശ്രീദേവി ചേച്ചി ആയിരുന്നില്ലേ ആ റോള്‍ കയ്കാര്യം ചെയ്യേണ്ടിയിരുന്നത്.. മറ്റൊന്ന് ഇന്നത്തെ കോടതികള്‍ കുറച്ചു കൂടി ആധുനിക വല്ക്കരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുത്തത് പ്രത്യേകിച്ചും ഇത്തരം കേസുകളില്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍ ഇര ക്ക് അനുകൂലം ആവണം എന്നാണല്ലോ . എന്നാലും നല്ല ഒരു കഥാ തനതു തന്നെ . പക്ഷെ ഇത് വായിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായാല്‍ ... അവള് ആ പ്രതികാരത്തില്‍ നിന്നും പിന്നോട്ട് പോയാലോ.. അത് കൊണ്ട് കഥ നന്നായി എന്ന് ഞാന്‍ പറഞ്ഞാലും അതില്‍ മോട്ടിവേറ്റ് ചെയ്യുന്ന സാധനങ്ങള്‍ കുറവാണ്.. എന്തായാലും തുടര്‍ന്നും എഴുതുമല്ലോ.. പ്രതീക്ഷയോടെ . ഒരു അഭ്യൂ ദയാ കാംഷി. സിയാദ് ..പി എച്ച്
ReplyDeleteകഥ വായിച്ചു, ഒരു തുടക്കക്കാരനായത് കൊണ്ട് ചില പ്രശ്നങ്ങളൊക്കെ കണ്ടു. പ്രമേയത്തില്‍ വലിയ പുതുമയൊന്നുമില്ല, എങ്കിലും പറഞ്ഞ രീതി കൊള്ളാം. ഖടികാരം എന്നത് ഘടികാരമാണെന്ന് തോന്നുന്നു. മണ്ടൂസന് പറഞ്ഞതുമൊന്ന് ശ്രദ്ധിക്കുക, പീഡനത്തിനയാവുന്ന പെണ്‍കുട്ടികള്‍ ഒരുപാടുള്ള നാട്ടില്‍ അതിനെതിരെ പോരാടാന്‍ ഉറച്ച കഥാപാത്രത്തിന് ആശംസകള്‍ !
ReplyDelete